Monday, October 18, 2021
No menu items!
Home Latest ( Mal ) കാസര്‍കോട് ജില്ലയില്‍ 10 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ

കാസര്‍കോട് ജില്ലയില്‍ 10 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ

കാസര്‍കോട്: ജില്ലയില്‍ കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ 1973ലെ ക്രിമിനൽ നടപടിച്ചട്ടം 144 പ്രകാരം ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു ഒരാഴ്ചത്തേക്ക് (ഒക്ടോബർ 2 രാത്രി 12 മുതൽ ഒക്ടോബർ 9 ന് രാത്രി 12 മണി വരെ) നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ജില്ലയിലെ മുഴുവൻ ജനങ്ങളും ശാരീരിക അകലം പാലിക്കുകയും സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ച കൈകൾ വൃത്തിയാക്കുകയും മുഖാവരണം (മാസ്ക്) ശരിയായ രീതിയിൽ ധരിക്കുകയും കോവിഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.

വിവാഹത്തിൽ പരമാവധി അൻപതുപേർക്കും മരണം , മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം. ഔദ്യോഗിക പരിപാടികൾ, മതപരമായ വിവിധ ചടങ്ങുകൾ, പ്രാർത്ഥനകൾ, രാഷ്ട്രീയ കക്ഷി യോഗങ്ങൾ സാംസ്കാരിക-സാമൂഹിക പൊതു യോഗങ്ങൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ അനുമതി നൽകൂ.

പൊതു ഇടങ്ങൾ, ബസ്‌ സ്റ്റാന്റുകൾ, പൊതു ഗതാഗത സംവിധാനം, ഓഫീസുകൾ, തൊഴിൽ ഇടങ്ങൾ, കടകൾ, മറ്റു വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ വ്യവസായ കേന്ദ്രങ്ങൾ, ആശുപത്രികൾ, ഹെൽത്ത് ക്ലബ്ബുകൾ കായിക പരിശീലന കേന്ദ്രങ്ങൾ, പരീക്ഷാ, റിക്രൂട്ട്മെന്റ് സംവിധാനങ്ങൾ തുടങ്ങിയ നിർബന്ധമായും കർശനമായി കോവിഡ് നിർവ്യാപനത്തിന് സാമൂഹിക അകലം പാലിച്ച് ബ്രേക്ക് ദ ചെയിൻ പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്.

താഴെ പറയുന്ന പോലീസ്‌സ്റ്റേഷൻ പരിധികളിലും ടൗൺ പ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിൽ അഞ്ചു (5) പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുന്നു. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസർകോട്, വിദ്യാനഗർ, മേൽപറമ്പ, ബേക്കൽ, ഹൊസ്ദുർഗ്, നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷൻ പരിധികളിലും പരപ്പ, ഒടയഞ്ചാൽ പനത്തടി ടൗണുകളുടെ പരിധിയിലും അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു ജില്ലാകളക്ടർ ഉത്തരവായി. ജില്ലാ പോലീസ് മേധാവി ഈ ഉത്തരവ് കർശനമായി നടപ്പിൽ വരുത്തേണ്ടതാണ്.

ആളുകൾ കൂടുന്ന പൊതുസ്ഥലങ്ങൾ – മാർക്കറ്റ്, ബസ്സ്റ്റാന്റുകൾ, ബസ് സ്റ്റോപ്പ്, തുടങ്ങിയ ഇടങ്ങളിൽ ദിവസത്തിൽ കുറഞ്ഞത് ഒരു തവണ അണു വിമുക്തമാക്കുന്നതിന് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കും ഉത്തരവ് നൽകി.

Kinaarehttp://kinaare.in
ಕಿನಾರೆ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

ಅಗತ್ಯದ ಸಾಮಾಗ್ರಿಗಳನ್ನು ಮನೆಗೆ ತಲಪಿಸಲಿದೆ ಸಪ್ಲೈ ಕೋ

ಕಾಸರಗೋಡು: ಲಾಕ್ ಡೌನ್ ಅವಧಿಯಲ್ಲಿ ಸಪ್ಲೈಕೋ ಕುಟುಂಬಶ್ರೀಯೊಂದಿಗೆ ಕೈ ಜೋಡಿಸಿ ಕಾಸರಗೋಡು ಜಿಲ್ಲೆಯ ಆಯ್ದ ಮಾರಾಟ ಮಳಿಗೆಗಳ ಮುಖಾಂತರ ಮನೆಗಳಿಗೇ ಅಗತ್ಯದ ಸಾಮಾಗ್ರಿ ವಿತರಣೆ ನಡೆಸಸುವ ಸೌಲಭ್ಯ ನೀಡಲಿದೆ. ವಾಟ್ಸ್ ಆಪ್ ನಂಬರ್...

ಕಾಸರಗೋಡು 919 ಮಂದಿಗೆ ಕೋವಿಡ್ ಪಾಸಿಟಿವ್, 825 ನೆಗೆಟಿವ್

ಕಾಸರಗೋಡು: ಕಾಸರಗೋಡು ಜಿಲ್ಲೆಯಲ್ಲಿ ಸೋಮವಾರ 919 ಮಂದಿಗೆ ಕೋವಿಡ್ ಪಾಸಿಟಿವ್ ಆಗಿದೆ. 825 ಮಂದಿಗೆ ಕೋವಿಡ್ ನೆಗೆಟಿವ್ ಆಗಿದೆ ಎಂದು ಜಿಲ್ಲಾ ವೈದ್ಯಾಧಿಕಾರಿ ಡಾ.ಎ.ವಿ.ರಾಮದಾಸ್ ತಿಳಿಸಿದರು. ನಿಗಾ: ಕಾಸರಗೋಡು ಜಿಲ್ಲೆಯಲ್ಲಿ 19388 ಮಂದಿ ನಿಗಾದಲ್ಲಿದ್ದಾರೆ....

ഓക്സിജൻ ശേഖരത്തിന്റെ മേൽനോട്ടം: ജില്ലാ തല സമിതി, വാർ റൂം രൂപീകരിച്ചു

കാസർഗോഡ്: ജില്ലയിലെ ഓക്സിജൻ ശേഖരം, അതിന്റെ ഉപയോഗം എന്നിവയുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ഓക്സിജൻ തടസ്സമില്ലാതെ ലഭ്യമാക്കാൻ ഓക്സിജൻ വാർ...

കേരളത്തിന് പുറത്തേക്ക് ഓക്സിജൻ കൊണ്ടു പോകാൻ കഴിയില്ല: പിണറായി വിജയൻ

തിരുവനന്തപുരം: ചൊവ്വാഴ്ച മുതൽ കേരളത്തിനു പുറത്തേക്ക് ഓക്സിജൻ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ആക്റ്റീവ് കേസുകൾ മേയ് 15 ഓടെ...

Recent Comments