തിരുവനന്തപുരം: നേരിയ കോവിഡ് ലക്ഷണങ്ങളുളളവര്‍ക്ക് ഗൃഹചികിത്സ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലക്ഷണങ്ങളില്ലാത്തവര്‍, നേരിയ ലക്ഷണങ്ങളുള്ളവര്‍, ആശുപത്രിയില്‍ നിന്നും ലക്ഷണങ്ങള്‍ ശമിച്ച് തിരികെ എത്തുന്നവര്‍ എന്നിവര്‍ക്കാണ് ഗൃഹചികിത്സ നല്‍കുക. ലോകാരോഗ്യസംഘടന നിഷ്കര്‍ഷിക്കുന്ന എല്ലാ മാനദണണ്ഡങ്ങള്ക്കനു സരിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
കോവിഡ് സെക്കണ്ടറി കെയര്‍ സെന്ററുകളില്‍ ബി കാറ്റഗറിയില്‍പ്പെട്ട തീവ്രലക്ഷണമുള്ളവരെ പ്രവേശിപ്പിക്കും. ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളില്‍ കൂടുതല്‍ സൗകര്യമൊരുക്കി രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ഉറപ്പാക്കും.
ഒരു വീട്ടില്‍ ഒരാള്‍ പോസിറ്റീവായാല്‍ കുടുംബാംഗങ്ങളെ കര്‍ശന നിരീക്ഷണത്തിലാക്കും. രോഗലക്ഷണങ്ങളുള്ളവരെ ടെസ്റ്റിങിന് വിധേയമാക്കും. രോഗവ്യാപനം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരം ക്രമീകരണങ്ങള്‍ എല്ലാതലത്തിലും ഒരുക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
News In Brief: Covid-19 treatment new protocol in Kerala: Pinarayi Vijayan