Friday, January 21, 2022
No menu items!
Home News Mal വിലക്കിഴിവുമായി ഇനി സീതാംഗോളിയിലും മാവേലി സ്‌റ്റോര്‍

വിലക്കിഴിവുമായി ഇനി സീതാംഗോളിയിലും മാവേലി സ്‌റ്റോര്‍

കാസർഗോഡ്: സാമൂഹിക ജീവിത ക്രമത്തെ താളം തെറ്റിച്ച കോവിഡ് കാലത്ത് വിലക്കിഴിവോടെ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനായി പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ പുതിയ മാവേലി സ്റ്റോര്‍ തുറന്നു. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ സീതാംഗോളിയില്‍ ആരംഭിച്ച സ്‌റ്റോര്‍ എം സി കമറുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെ അരുണ അധ്യക്ഷത വഹിച്ചു. വിലക്കിഴിവോടെ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന മാവേലി സ്റ്റോര്‍ എന്നും സാധാരണക്കാരുടെ ആശ്വാസ കേന്ദ്രമാണെന്നും ഇത് പരമാവധി പ്രയോജനപ്പെടുത്തി സംരംഭം വിജയകരമാക്കാന്‍ സഹകരിക്കണമെന്ന് എം എല്‍ എ പറഞ്ഞു. ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡി നിരക്കിലും മറ്റു ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ അഞ്ച് മുതല്‍ മുപ്പത് ശതമാനം വരെ വിലക്കിഴിവിലുമായിരിക്കും വില്‍പന നടത്തുക. ശബരി ഉത്പന്നങ്ങളും ലഭ്യമാണ്.

കോവിഡ്19 നിര്‍വ്യാപനത്തിന്റെ ഭാഗമായുള്ള പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാണ് മാവേലി സ്റ്റോര്‍ പ്രവര്‍ത്തിക്കുക. ഇത് പ്രാവര്‍ത്തികമാക്കുന്നതിനായി ജനങ്ങള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം. ഒരേ സമയം നിശ്ചിത എണ്ണം ആള്‍ക്കാരെ മാത്രമായിരിക്കും കടത്തി വിടുക.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജയന്തി ആദ്യ വില്‍പന നടത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം പുഷ്പ അമേക്കള, ബ്ലോക്ക് അംഗം പ്രദീപ് കുമാര്‍, പഞ്ചായത്ത് സ്ഥിരം സതി അധ്യക്ഷരായ ചനിയ, വൈ ശാന്തി, വാര്‍ഡ് അംഗങ്ങളായ അബ്ദുല്ല മുഗു, ഇ കെ മുഹമ്മദ് കുഞ്ഞി, എം ഉമ്മര്‍ ഫൈസി, വരപ്രസാദ്, എം ചന്ദ്ര, ചന്ദ്രാവതി, നഫീസ, ആനന്ദ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സപ്ലൈകോ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Kinaarehttp://kinaare.in
ಕಿನಾರೆ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

ಅಗತ್ಯದ ಸಾಮಾಗ್ರಿಗಳನ್ನು ಮನೆಗೆ ತಲಪಿಸಲಿದೆ ಸಪ್ಲೈ ಕೋ

ಕಾಸರಗೋಡು: ಲಾಕ್ ಡೌನ್ ಅವಧಿಯಲ್ಲಿ ಸಪ್ಲೈಕೋ ಕುಟುಂಬಶ್ರೀಯೊಂದಿಗೆ ಕೈ ಜೋಡಿಸಿ ಕಾಸರಗೋಡು ಜಿಲ್ಲೆಯ ಆಯ್ದ ಮಾರಾಟ ಮಳಿಗೆಗಳ ಮುಖಾಂತರ ಮನೆಗಳಿಗೇ ಅಗತ್ಯದ ಸಾಮಾಗ್ರಿ ವಿತರಣೆ ನಡೆಸಸುವ ಸೌಲಭ್ಯ ನೀಡಲಿದೆ. ವಾಟ್ಸ್ ಆಪ್ ನಂಬರ್...

ಕಾಸರಗೋಡು 919 ಮಂದಿಗೆ ಕೋವಿಡ್ ಪಾಸಿಟಿವ್, 825 ನೆಗೆಟಿವ್

ಕಾಸರಗೋಡು: ಕಾಸರಗೋಡು ಜಿಲ್ಲೆಯಲ್ಲಿ ಸೋಮವಾರ 919 ಮಂದಿಗೆ ಕೋವಿಡ್ ಪಾಸಿಟಿವ್ ಆಗಿದೆ. 825 ಮಂದಿಗೆ ಕೋವಿಡ್ ನೆಗೆಟಿವ್ ಆಗಿದೆ ಎಂದು ಜಿಲ್ಲಾ ವೈದ್ಯಾಧಿಕಾರಿ ಡಾ.ಎ.ವಿ.ರಾಮದಾಸ್ ತಿಳಿಸಿದರು. ನಿಗಾ: ಕಾಸರಗೋಡು ಜಿಲ್ಲೆಯಲ್ಲಿ 19388 ಮಂದಿ ನಿಗಾದಲ್ಲಿದ್ದಾರೆ....

ഓക്സിജൻ ശേഖരത്തിന്റെ മേൽനോട്ടം: ജില്ലാ തല സമിതി, വാർ റൂം രൂപീകരിച്ചു

കാസർഗോഡ്: ജില്ലയിലെ ഓക്സിജൻ ശേഖരം, അതിന്റെ ഉപയോഗം എന്നിവയുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ഓക്സിജൻ തടസ്സമില്ലാതെ ലഭ്യമാക്കാൻ ഓക്സിജൻ വാർ...

കേരളത്തിന് പുറത്തേക്ക് ഓക്സിജൻ കൊണ്ടു പോകാൻ കഴിയില്ല: പിണറായി വിജയൻ

തിരുവനന്തപുരം: ചൊവ്വാഴ്ച മുതൽ കേരളത്തിനു പുറത്തേക്ക് ഓക്സിജൻ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ആക്റ്റീവ് കേസുകൾ മേയ് 15 ഓടെ...

Recent Comments