Tuesday, October 26, 2021
No menu items!
Home News Mal ട്രക്ക് ബോഡി കോഡ്: സർക്കാർ നിർദ്ദേശം പുറത്തിറക്കി

ട്രക്ക് ബോഡി കോഡ്: സർക്കാർ നിർദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം: ട്രക്ക് ബോഡി കോഡ് നടപ്പിലാക്കുന്നതു സംബന്ധിച്ചുളള നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. ട്രക്ക് ബോഡി നിർമ്മിക്കുന്ന വർക്ക്‌ഷോപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുളള ലൈസൻസ് ഉണ്ടാവണം. ബോഡി നിർമിച്ച സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ് വാഹന ഉടമ ഹാജരാകണം. ഇതിനു പുറമെ വർക്ക്‌ഷോപ്പിൽ നിന്നുളള ഡ്രോയിംഗ്, ഫാബ്രിക്കേഷന്റെ സ്‌പെസിഫിക്കേഷനും വിലയും ഉൾക്കൊള്ളിച്ചുളള ഇൻവോയിസ് എന്നിവയും ഹാജരാക്കണം.

2020 നവംബർ ഒന്നു മുതൽ രജിസ്റ്റർ ചെയ്യാനെത്തുന്ന ചരക്കു വാഹനങ്ങളുടെ (ആർ.എൽ.ഡബ്ല്യു 3500 കിലോഗ്രാമിന് മുകളിലുളളവ) അപേക്ഷയോടൊപ്പം അക്രഡിറ്റഡ് ബോഡി ബിൾഡിംഗ് ഏജൻസിയിൽ നിന്നുളള ടെസ്റ്റ് സർട്ടിഫിക്കറ്റുണ്ടാവണം. അങ്ങനെ ഒരു ഏജൻസി നിലവിൽ ഇല്ലെങ്കിൽ അത്തരം ഏജൻസി നിലവവിൽ വന്ന് ഒരു വർഷത്തിനുളളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാം എന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം.

ട്രക്ക് ബോഡി കോഡ് പ്രകാരം ചരക്കുവാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സംശയനിവാരണത്തിന് പൊതുജനങ്ങൾക്ക് ട്രാൻസ്‌പോർട്ട് കമ്മീഷണർ നേരിട്ട് നിയന്ത്രിക്കുന്ന എം.വി.ഡി കോൾ സെന്ററിലേക്ക് (9446033314) വിളിക്കാമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ എം.ആർ.അജിത്കുമാർ അറിയിച്ചു.

Kinaarehttp://kinaare.in
ಕಿನಾರೆ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

ಅಗತ್ಯದ ಸಾಮಾಗ್ರಿಗಳನ್ನು ಮನೆಗೆ ತಲಪಿಸಲಿದೆ ಸಪ್ಲೈ ಕೋ

ಕಾಸರಗೋಡು: ಲಾಕ್ ಡೌನ್ ಅವಧಿಯಲ್ಲಿ ಸಪ್ಲೈಕೋ ಕುಟುಂಬಶ್ರೀಯೊಂದಿಗೆ ಕೈ ಜೋಡಿಸಿ ಕಾಸರಗೋಡು ಜಿಲ್ಲೆಯ ಆಯ್ದ ಮಾರಾಟ ಮಳಿಗೆಗಳ ಮುಖಾಂತರ ಮನೆಗಳಿಗೇ ಅಗತ್ಯದ ಸಾಮಾಗ್ರಿ ವಿತರಣೆ ನಡೆಸಸುವ ಸೌಲಭ್ಯ ನೀಡಲಿದೆ. ವಾಟ್ಸ್ ಆಪ್ ನಂಬರ್...

ಕಾಸರಗೋಡು 919 ಮಂದಿಗೆ ಕೋವಿಡ್ ಪಾಸಿಟಿವ್, 825 ನೆಗೆಟಿವ್

ಕಾಸರಗೋಡು: ಕಾಸರಗೋಡು ಜಿಲ್ಲೆಯಲ್ಲಿ ಸೋಮವಾರ 919 ಮಂದಿಗೆ ಕೋವಿಡ್ ಪಾಸಿಟಿವ್ ಆಗಿದೆ. 825 ಮಂದಿಗೆ ಕೋವಿಡ್ ನೆಗೆಟಿವ್ ಆಗಿದೆ ಎಂದು ಜಿಲ್ಲಾ ವೈದ್ಯಾಧಿಕಾರಿ ಡಾ.ಎ.ವಿ.ರಾಮದಾಸ್ ತಿಳಿಸಿದರು. ನಿಗಾ: ಕಾಸರಗೋಡು ಜಿಲ್ಲೆಯಲ್ಲಿ 19388 ಮಂದಿ ನಿಗಾದಲ್ಲಿದ್ದಾರೆ....

ഓക്സിജൻ ശേഖരത്തിന്റെ മേൽനോട്ടം: ജില്ലാ തല സമിതി, വാർ റൂം രൂപീകരിച്ചു

കാസർഗോഡ്: ജില്ലയിലെ ഓക്സിജൻ ശേഖരം, അതിന്റെ ഉപയോഗം എന്നിവയുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ഓക്സിജൻ തടസ്സമില്ലാതെ ലഭ്യമാക്കാൻ ഓക്സിജൻ വാർ...

കേരളത്തിന് പുറത്തേക്ക് ഓക്സിജൻ കൊണ്ടു പോകാൻ കഴിയില്ല: പിണറായി വിജയൻ

തിരുവനന്തപുരം: ചൊവ്വാഴ്ച മുതൽ കേരളത്തിനു പുറത്തേക്ക് ഓക്സിജൻ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ആക്റ്റീവ് കേസുകൾ മേയ് 15 ഓടെ...

Recent Comments